ബുള്ളറ്റ് ബോയി ആര്‍.സി.ഉടമക്ക് പണി കൊടുത്തു.
ചന്തേര: 14 വയസുകാരന് ബുള്ളറ്റ് ഓടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമക്കെതിരെ കേസ്.
വലിയപറമ്പ് മാലിലാകടപ്പുറത്തെ പന്ത്രണ്ടില്‍ എ.സി.സല്‍മത്തിന്റെ(48)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം 6 നായിരുന്നു സംഭവം.
ചന്തേര എസ്.ഐ എന്‍.കെ.സതൂഷ്‌കുമാര്‍, സി.പി.ഒ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്.
വലയിയപറമ്പ് മാലിലാക്കടപ്പുറം ബോട്ട് ടെര്‍മിനല്‍ റോഡ് ജംഗ്ഷനില്‍ വെച്ചാണ് കെ.എല്‍-60 പി-9699 നമ്പര്‍ ബുള്ളറ്റ് ഓടിച്ചുവരികയായിരുന്ന 14 കാരനെ പോലീസ് പിടികൂടിയത്.
വെളുത്തപൊയ്യ ഭാഗത്തുനിന്നും വരികയായിരുന്നു ബുള്ളറ്റ്.
55,000 രൂപയാണ് ഈ കേസില്‍ പിഴയായി ഈടാക്കുക.
