സി.കേളന്‍ സ്മാരക സ്വര്‍ണ്ണക്കപ്പ് ഹൈവേ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന്.

തളിപ്പറമ്പ്: സി.കേളന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഹൈവേ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന് കിരീടം.

എം.ആര്‍.സി.എഫ്.സി എടാട്ടുമ്മലിനെ എതിരില്ലാത്ത മൂന്ന്  ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹൈവേ സ്‌പോര്‍ട്ടിംഗ് സി.കേളന്‍ സ്മാരക സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.

ഗതാഗത മന്ത്രി ആന്റണി രാജു വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിച്ചു.

ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സി.പി.എം. തളിപ്പറമ്പ് ഏരിയാ
സെക്രട്ടെറി കെ.സന്തോഷ് പ്രസംഗിച്ചു.