കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബി.പി. എല്‍ അംഗങ്ങള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കണം-സി.എം.പി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ബി പി എല്‍ അംഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് സി എം പി പിലാത്തറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി സി.എ,അജീര്‍ ഉദ്ഘാടനം ചെയ്തു.

സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

സി.എം.പി ജില്ലാ ജോ:സെക്രട്ടറി ബി.സജിത്‌ലാല്‍ മുഖ്യപ്രഭാഷണം നടത്തി.

കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഷസ് ഫെഡറേഷന്‍ ജില്ല സെക്രട്ടറി വി.എന്‍.അഷ്റഫ്, കൃഷ്ണന്‍ കൂലേരി, കെ.വി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി സി.എ.ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ശിവദാസന്‍ കുഞ്ഞിമംഗലം സ്വാഗതവും, ഉഷ ഗോപാലന്‍ നന്ദിയും പറഞ്ഞു.

ഏരിയ സെക്രട്ടറിയായി ശിവദാസന്‍ കുഞ്ഞിമംഗലം, ജോ.സെക്രട്ടറിമാരായി കെ.വി.മോഹനന്‍, ഉഷ ഗോപാലന്‍ എന്നിവരെ തിരഞ്ഞെടുത്തു.

നാഷണല്‍ ഹൈവേ നിര്‍മാണത്തിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും, ചീമേനി ആണവ നിലയ പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.