സഹകരണ പ്രസ്സ്-ആരോപണം വസ്തുതാവിരുദ്ധം-എം.എന്‍.പൂമംഗലം.
തളിപ്പറമ്പ്: മഹാത്മജി പ്രിന്റിംഗ് പ്രസ് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സംബന്ധിച്ച് സംഘം പ്രസിഡന്റും കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി സെക്രട്ടെറിയുമായ എം.എന്‍.പൂമംഗലം നല്‍കിയ വിശദീകരണ കുറിപ്പ്-
സ്ഥാപനത്തിന്റെ മുന്‍ ഭരണസമിതികളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതകളുമാണ് മഹാത്മജി പ്രിന്റിംഗ് പ്രസിന് അടച്ചുപൂട്ടലിന്റെ അവസ്ഥയുണ്ടാക്കിയത്. ജില്ലാ സഹകരണ ബേങ്കില്‍ നിന്ന് ലക്ഷങ്ങല്‍ ലോണെടുത്ത് കുടിശ്ശിക വന്നതാണ് അടച്ചുപൂട്ടലിന് ഇടയാക്കിയത്. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചാര്‍ജ് എടുത്ത സമയത്ത് സെക്രട്ടെറി ഉണ്ടായിരുന്നില്ല. ആവശ്യമായ രേഖകളും ലഭ്യമായിരുന്നില്ല. 1,75,000 രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്നത് അസംബന്ധമാണ്. പഴകിതുരുമ്പിച്ച സ്‌ക്രാപ്പ് വിറ്റവകയില്‍ 1,07,000 രൂപ എഫ്.ഡിയില്‍ ഉണ്ടായിരുന്നതില്‍ 75,000 രൂപ എസ്.ബിയിലേക്ക് മാറ്റി മുന്‍ ഭരണസമിതി കുടിശ്ശികയാക്കിയ രണ്ട് തൊഴിലാളികളുടെ വേതനവും വാടകയും മറ്റുമായി 24,253 രൂപ ചുമതലയേറ്റ ദിവസം തന്നെ കൊടുക്കാന്‍ തീരുമാനിക്കുകയും അത് നല്‍കുകയും ചെയ്തിട്ടുണ്ട്. 23-4-2015 മുതല്‍ 7-1-2019 വരെ വാടക പ്രതിമാസം 2000 രൂപ വെച്ച് ഉടമക്ക് കൃത്യമായി നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ വൈദ്യുതി ചാര്‍ജ് എന്റെ കയ്യില്‍ നിന്ന് കാശെടുത്താണ് അടച്ചിരുന്നത്. ബാക്കി തുക ഇപ്പോഴും ബാങ്ക്് അക്കൗണ്ടിലുണ്ട്. ഭരണസമിതിയുടെ കാലാവധി 2020 ഏപ്രില്‍ മാസം വരെയായിരുന്നു. അതിന് ഏതാനും മാസങ്ങല്‍ക്ക് മുമ്പുതന്നെ ഉടമ മുറി ഒഴിഞ്ഞുതരാന്‍ കേസ് കൊടുത്തിരുന്നു. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ സഹകരണ വകുപ്പിനെ സമീപിച്ചപ്പോള്‍ കോവിഡ് കാരണം സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിയമപരമായി എന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ആയതിന് അധികാരമില്ലെന്നും കോടതിയേയും സഹകരണ വകുപ്പിനെയും അറിയിച്ചിരുന്നു. കാലങ്ങളായി നിഷ്‌ക്രിയാവസ്ഥയില്‍ കിടന്ന സ്ഥാപനം ഇപ്പോള്‍ പൂട്ടിയെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തും അസംബന്ധവുമാണ്. ഈ സ്ഥാപനത്തിന്റെ അടച്ചുപൂട്ടലുമായി ഒടുവിലത്തെ ഭരണസമിതിക്ക് യാതൊരുവിധ ബന്ധവുമില്ല.