തളിപ്പറമ്പ് കോഓപ്പറേറ്റീവ് സ്റ്റോര്സ്ഥാനാര്ത്ഥികളെ കണ്ടെത്താന്‍ അഞ്ചംഗസമിതി.
തളിപ്പറമ്പ്: തളിപ്പറമ്പ് കോഓപ്പറേറ്റീവ് സ്റ്റോര്‍ തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ അഞ്ചംഗ കനമ്മറ്റിക്ക് രൂപം നല്കി.

ഡി.സി.സി സംഘടനാ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസല്‍, ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്, ടൗണ്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്.മോഹന്‍ദാസ്,
ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍, കോഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ് കെ.ദാമോദരന്‍ എന്നിവരടങ്ങിയതാണ് കമ്മറ്റി.
231 അംഗങ്ങളുള്ള സൊസൈറ്റിയില്‍ ചില അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന് പ്രസിഡന്റായിരുന്ന സൊസൈറ്റിയില്‍ ഏഴംഗ ഭരണസമിതിയിലേക്ക് ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഡി.സി.സി മുന്‍കൈയെടുത്ത് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതേവരെ യോഗം ചേര്‍ന്നിട്ടില്ലെന്ന് കെ.സി.മുഹമ്മദ്ഫൈസല്‍ പറഞ്ഞു.
സ്റ്റോറിനെ പുനരുദ്ധരിക്കാന്‍ കെല്‍പ്പുള്ള നല്ലൊരു ഭരണസമിതി നിലവില്‍വരുമെന്ന് ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന് പറഞ്ഞു.
