ജില്ലയിലെ 30 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

 

കണ്ണൂര്‍: തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ 30 റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 112 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

തീരദേശ മേഖലയിലെ പശ്ചാത്തല വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ബഹുഭൂരിപക്ഷം തീരദേശ റോഡുകളുടെയും വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

80 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താനും നഷ്ടപരിഹാരം നല്‍കാനും നടപടി കൈക്കൊണ്ടതായി മന്ത്രി പറഞ്ഞു.

ഇതിനായി പ്രത്യേക അദാലത്തുകള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ചീഫ് എഞ്ചിനീയര്‍ ജോമോന്‍ ജോസ് സ്വാഗതം പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ ധര്‍മ്മടം മണ്ഡലത്തിലെ നാല്, തലശ്ശേരി മണ്ഡലത്തിലെ മൂന്ന്, കണ്ണൂര്‍ മണ്ഡലത്തിലെ 10, പയ്യന്നൂര്‍ മണ്ഡലത്തിലെ എട്ട്, കല്ല്യാശ്ശേരി മണ്ഡലത്തിലെ നാല് റോഡുകളുടെയും അഴീക്കോട് മണ്ഡലത്തിലെ ഒരു റോഡിന്റെയും ഉദ്ഘാടനമാണ് നടത്തിയത്.

13.27 കോടി രൂപ ചെലവില്‍ 27.72 കിലോ മീറ്റര്‍ റോഡാണ് പൂര്‍ത്തിയാക്കിയത്. ഓരോ മണ്ഡലത്തിലും ഉദ്ഘാടന പരിപാടികളും നടത്തി.

ധര്‍മ്മടം മണ്ഡലം

വേങ്ങാട് ഗ്രാമപഞ്ചായത്തിലെ വേങ്ങാട്ഡാം സൈറ്റ് മാവിലകൊവ്വല്‍ റോഡ്0.350 കി മീ26.8 ലക്ഷം, പിണറായി ഗ്രാമപഞ്ചായത്തിലെ താഴത്താംകണ്ടി വലിയകണ്ടിത്തോട് റോഡ്0.84 കി മീ49.1 ലക്ഷം, കുന്നുംവയല്‍ തട്ടുകണ്ടി റോഡ്0.595 കി മീ30.3 ലക്ഷം, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുഴപ്പിലങ്ങാട് കടവ്‌പോതിയോട്ട്ചിറ റോഡ്1.18 കി മീ176 ലക്ഷം.

കണ്ണൂര്‍ മണ്ഡലം

നടാല്‍ഗേറ്റ്ഏഴരകടപ്പുറം റോഡ്0.621 കി മീ68.5 ലക്ഷം, നാറാണത്ത് പാലംഉദയമംഗലം ശ്രീ ഗണപതി ടെമ്പിള്‍ റോഡ് 0.84 കി മീ70 ലക്ഷം, തോണിയോട്ട് കാവ് വട്ടക്കുളം റോഡ്1.225 കി മീ31 ലക്ഷം, ആയിക്കരപ്പാലം അഞ്ചുകണ്ടി റോഡ്0.585 കീ മീ15.5 ലക്ഷം, ആയിക്കര മത്സ്യമാര്‍ക്കറ്റ്‌ധോബിക്കുളം റോഡ്0.325 കി മീ16.1 ലക്ഷം, കടലായി ക്ഷേത്രം സി എച്ച് മുക്ക് റോഡ്0.61 കി മീ20.3 ലക്ഷം, കുറുവ വായനശാലകടലായി റോഡ്0.97516.5 ലക്ഷം, ഇല്ലിക്കുന്ന് ഗസ്റ്റ് ഹൗസ് റോഡ്1.04 കി മീ65.64 ലക്ഷം, മാപ്പിളബേ ഫിഷറീസ് ഹാര്‍ബര്‍0.95 കി മീ61.2 ലക്ഷം, പാലേരിക്കുന്ന്കാപ്പാട് റോഡ്0.4 കി മീ14.1 ലക്ഷം.

തലശ്ശേരി മണ്ഡലം

എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ മാണിക്കോത്ത് പള്ളി പുണിക്കോല്‍ ചെക്കിക്കുനി റോഡ്0.845 കി മീ47.5 ലക്ഷം, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഗോപാല്‍പേട്ട ഫിഷറീസ് കോമ്പൗണ്ട് റോഡ്0.125 കി മീ21.6 ലക്ഷം, ചക്യത്തുമുക്ക് ടെമ്പിള്‍ ഗേറ്റ് മഞ്ഞോടി റോഡ്0.90 കി മീ42.6 ലക്ഷം.

പയ്യന്നൂര്‍ മണ്ഡലം

പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ കണ്ടങ്കാളി സ്‌കൂള്‍ കിഴക്കെകണ്ടങ്കാളി റോഡ്1.76 കി മീ29 ലക്ഷം, കണ്ടങ്കാളി സ്‌കൂള്‍ റെയില്‍വെ സ്‌റ്റേഷന്‍ റോഡ്1.58 കി മീ51.2 ലക്ഷം, രാമന്തളി ഗ്രാമപഞ്ചായത്തിലെ ശ്രീദുര്‍ഗ പെരിങ്ങവയല്‍ റോഡ്0.42 കി മീ27.3 ലക്ഷം, എട്ടിക്കുളം പിഎച്ച്‌സി നിരപ്പഞ്ചാല്‍ ലിങ്ക് റോഡ്0.23 കി മീ22 ലക്ഷം, കാനായി താട്ടുംകടവ് മീന്‍കുഴി ഡാം റോഡ്0.92 കി മീ26 ലക്ഷം, മന്തന്‍തോട് നീലക്കരച്ചാല്‍ റോഡ്0.20 കി മീ14.9 ലക്ഷം, മൊട്ടക്കുന്ന് അമ്പലം റോഡ്1.465 കി മീ60 ലക്ഷം, കരിവെള്ളൂര്‍പെരളം ഗ്രാമപഞ്ചായത്തിലെ കുണിയന്‍ എടാട്ടുമ്മല്‍ റോഡ്2.66 കി മി91 ലക്ഷം.

കല്ല്യാശ്ശേരി മണ്ഡലം

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ കണ്ണപുരം ആയിരംതെങ്ങ് കെലംകൂര്‍ റോഡ്0.34 കി മീ12.5 ലക്ഷം, സിആര്‍സി കൂര്‍മ്പക്കാവ് ഇരിണാവ് ഡാം റോഡ്1.5 കി മീ35 ലക്ഷം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ വയലപ്ര പാര്‍ക്ക് റഗുലേറ്റര്‍ കം ബ്രിഡ്ജ് റോഡ്0.40 കി മീ22.7 ലക്ഷം, പട്ടുവം ഗ്രാമപഞ്ചായത്തിലെ മാണുക്കരമുതുകുടഅങ്കണവാടി മുതുകുട കോളനി റോഡ്1.315 കി മീ66 ലക്ഷം.

അഴീക്കോട് മണ്ഡലം

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍ ലൈറ്റ്ഹൗസ്‌നീര്‍ക്കടവ് റോഡ2.52 കി മീ96.6 ലക്ഷം
കണ്ണൂര്‍ മണ്ഡലത്തില്‍ നടന്ന 10 തീരദേശ റോഡുകളുടെ ഉദ്ഘാടന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. പി. ഇന്ദിര എന്നിവര്‍ സംസാരിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.വി. സനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഴീക്കോട് മണ്ഡലത്തില്‍ അഴീക്കല്‍ ലൈറ്റ് ഹൗസ്‌നീര്‍ക്കടവ് റോഡ് ഫേസ്1 കെ.വി സുമേഷ് എം.എല്‍.എ തുറന്നു നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മുതുകുട കോളനിക്ക് സമീപം നടന്ന പട്ടുവം ഗ്രാമപഞ്ചായത്ത് തീരദേശ റോഡുകളുടെ ഉദ്ഘാടന ചടങ്ങില്‍ എം. വിജിന്‍ എം.എല്‍.എ റോഡ് തുറന്നുകൊടുത്തു. പയ്യന്നൂര്‍ മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എയും ധര്‍മ്മടം മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും അധ്യക്ഷരായി.
ഗോപാല പേട്ട ഹാര്‍ബറില്‍ ഒരുക്കിയ ചടങ്ങില്‍ തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാ റാണി മൂന്ന് തീരദേശ റോഡുകളുടെ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് തലായി സബ്ഡിവിഷന്‍ അസി. എഞ്ചിനീയര്‍ പി.പി.രശ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലെ ചടങ്ങുകളില്‍ വാര്‍ഡ് മെംബര്‍മാര്‍ ഉള്‍പ്പെടെ ജനപ്രതി