സ്‌കൂള്‍ ശുചീകരണത്തിനിടയില്‍ ക്ലാസില്‍ മുര്‍ഖന്‍പാമ്പിനെ കണ്ടെത്തി-

തളിപ്പറമ്പ്: സ്‌കൂള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.

മയ്യിലെ ഐ.എം.എന്‍.എസ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കുളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡുമായി ബന്ധപ്പെട്ട് സ്‌കുള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

നവംമ്പര്‍ ഒന്നിന് സ്‌കുള്‍ തുറക്കുന്നതിനാല്‍ വെള്ളിയാഴ്ച സ്‌കുളും പരിസരവും ശുചീകരിക്കാന്‍ എത്തിയ വരാണ് നാലടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് മലബാര്‍ അവയര്‍നെസ് ആന്‍ഡ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകന്‍ ഷാജി ബക്കളം വൈകിട്ട് അഞ്ച് മണിയോടെ സ്ഥലത്തെത്തി മുര്‍ഖനെ പിടികൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുകയായിരുന്നു.

അടച്ചിട്ട വിദ്യാലയങ്ങള്‍ പാമ്പുകളുടെ താവളമാകാന്‍ സാധ്യതയുണ്ടെന്നും സ്‌കുള്‍ അധികൃതര്‍ അറിയിച്ചാല്‍ സേവനം നല്കാന്‍ കെ .ഡബ്‌ള്യു.ആര്‍, മാര്‍ക്ക് എന്നി സംഘടനകളിലെ വളണ്ടിയര്‍മാര്‍ തയ്യാറാകുമെന്നും ഷാജി ബക്കളം അഭിപ്രായപ്പെട്ടു .
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9747878847