ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തി: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ പരാതി.

നാദാപുരം: ആരോഗ്യവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ജനാര്‍ദനന്‍ ഇരിങ്ങണ്ണൂര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പോസ്റ്റിനെതിരെ എടച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് നിജേഷ് കണ്ടിയില്‍ നാദാപുരം പോലീസിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ ശ്യാം വടക്കയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അസി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ജനാര്‍ദ്ദനന്‍.