ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെ മന്ത്രിക്ക് പരാതി.
പിലാത്തറ: ചെറുതാഴം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ രോഗികളോട് ഡോക്ടര്‍ മോശമായി ഇടപെടുന്നതിനെതിരെ മാധ്യമപ്രവര്ത്തകന് ആരോഗ്യമന്ത്രിക്ക് പരാതി നല്കി.
ഡോ.അര്ജുന് കെ.അടിയോടിക്കെതിരെയാണ് പരാതി.
ചെറുതാഴത്തെ കെ.പി.ഷനിലാണ് പരാതി നല്‍കിയത്.
ഡിസംബര്‍ ഒന്‍പതിന് 12.40 ന് പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഷനിലിനോട് ടോക്കണ്‍ സമയമായപ്പോള്‍ കണ്‍സള്‍ട്ടിംഗ് റൂമിലെത്തിയെങ്കിലും പരിശോധിക്കാതെ ഇറക്കിവിട്ടതായാണ് പരാതി.
നിരവധി ആളുകളോട് മനുഷ്യത്വരഹിതമായാണ് ഡോക്ടര്‍മാര്‍ പെരുമാറുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ചെറുതാഴം ഗ്രാമപഞ്ചായത് പ്രസിഡന്റിനെയും, കല്യാശേരി എം എല്‍ എ എം.വിജിന്റെയും ശ്രദ്ധയില്‍ പരാതി നേരിട്ട് അറിയിച്ചിട്ടും നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് മന്ത്രിക്ക് പരാതി നല്‍കിയത്.
ഈ പരാതി അറിയിക്കുന്നതിനായി കണ്ണൂര്‍ ഡി.എം.ഒയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ആരോഗ്യമേഖലയില്‍ വളരെ മുന്നിലാണെന്ന് പറയുന്ന സമയത്തും സാധാരണക്കാരന് ആശ്രയമാകേണ്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ പോലും പോകാന്‍ തോന്നാത്ത വിധം പെരുമാറുന്ന രീതിയാണ് ഡോ.അര്ജുന് കെ അടിയോടിയില്‍ നിന്നും നേരിട്ടതെന്ന് പരാതിയില്‍ പറയുന്നു.
ഈവിഷയം പ്രാദേശികമായി അറിഞ്ഞപ്പോള്‍ പല വ്യക്തികള്‍ക്കും ഈ ഡോക്ടറില്‍നിന്നും പലതരം തിക്താനുഭവങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്.
ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തുകയും ഉചിതമായ വകുപ്പുതല നടപടി ഉണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.