ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെ എം.എല്‍.എക്ക് പരാതിനല്‍കി.
തളിപ്പറമ്പ്: അപകടകരമായ മതില്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കണമെന്ന് പരാതി നല്‍കിയ വിരോധത്തിന് മതിലിന്റെ ഉയരം അമിതമായി വര്‍ദ്ധിപ്പിക്കുകയും
അശാസ്ത്രീയവും അപകടകരവുമായി നിര്‍മ്മിക്കുകയും അമിത ഉയരം കുറക്കാന്‍
ഒരു കല്ല് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയപ്പോള്‍, നിരാകരിക്കുകയും ചെയ്തതിനെതിരെ
വയോധികന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എം.എല്‍.എയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.
നേരത്തെ ഉണ്ടായിരുന്ന മതിലിന്റെ അതേ ഉയരത്തിലാണ് പുതിയ മതിലും നിര്‍മ്മിച്ചതെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ പറഞ്ഞത്.
മതിലിന്റെ അമിതമായി കൂട്ടിയ ഒരു കല്ല് ഉയരം കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.(രണ്ട് മതിലുകളുടെയും ഉയരം വ്യക്തമാക്കുന്ന ഫോട്ടോകള്‍ ഈ വാര്‍ത്തക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്).
പരാതിയുടെ അടിസ്ഥാനത്തില്‍ വികസനസമിതി ചുമതലപ്പെടുത്തിയ തളിപ്പറമ്പ് തഹസില്‍ദാറും നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും പരിതി ന്യായമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു കല്ലിന്റെ ഉയരം കുറക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചപ്പോഴായിരുന്നു നിരാകരിച്ചുകൊണ്ട് സി.എം.കൃഷ്ണന്‍ പ്രതികരിച്ചത്.
വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് നിഷേധിക്കപ്പെടുന്നതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി, ഏരിയാ സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.