പരിയാരം: അങ്കണവാടി കെട്ടിടത്തിന്റെ മതില്‍ക്കെട്ട് തകര്‍ന്നു.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പാലയാട് അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്.
ഇന്ന് ചൊവ്വാഴ്ച്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം.
സമീപത്തുള്ള സംസ്‌കാരിക നിലയത്തിന്റേത് ഉള്‍പ്പെടെ ഇരുപത്തഞ്ച് മീറ്ററില്‍ അധികം നീളത്തിലുള്ള മതില്‍ക്കെട്ടാണ് തകര്‍ന്നത്.
അപകട സമയത്ത് അങ്കണവാടിയില്‍ കുട്ടികളും, ജീവനക്കാരും ഉണ്ടായിരുന്നു.
ഭാഗ്യവശാല്‍ കെട്ടിടത്തിന് ഒന്നും സംഭവിച്ചില്ല. തോടിനോട് ചേര്‍ന്നുള്ള ഭാഗമായതിനാല്‍ കൂടുതല്‍ അപകടത്തിനും സാധ്യതയുണ്ട്.
കുട്ടികള്‍ക്കാവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മതില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പരിയാരം: അംഗന്‍വാടി കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നത് പെട്ടെന്ന് തന്നെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ നടപടികല്‍ സ്വീകരിക്കുമെന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അറിയിച്ചു.
വിവരമറിഞ്ഞ ഉടന്‍തന്നെ സ്ഥിരം സമിതി ചെയര്‍മാര്‍ ടി.വി.ഉണ്ണികൃഷ്ണനോടൊപ്പം പ്രസിഡന്റ് സംഭവസ്ഥലം സന്ദര്‍ശിച്ചു.