മാതൃമലയാളം മധുരമലയാളം കൂട്ടായ്മ ഹരിത രാജനെ അനുമോദിച്ചു.
തളിപ്പറമ്പ്: എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ യുജിസി നെറ്റ് പരീക്ഷയിലും
ജെ ആര്‍ എഫിലും ഉന്നത റാങ്കോടെ വിജയം നേടിയ ഹരിത രാജനെ മാതൃമലയാളം മധുരമലയാളം കൂട്ടായ്മ അനുമോദിച്ചു.
മാതൃമലയാളം മധുരമലയാളം കൂട്ടായ്മയുടെ ഉന്നതാധികാര സമിതി അംഗവും ആന്തൂര്‍ നഗരസഭാധ്യക്ഷനുമായ പി. മുകുന്ദന്‍ മൊമെന്റോ കൈമാറി.
ഉന്നതാധികാര സമിതി അംഗവും എം.വി.ആര്‍.ആയൂര്‍വേദ കോളേഡ് ഡയരക്ടറുമായ പ്രൊഫ. ഇ.കുഞ്ഞിരാമന്‍ പൊന്നാട അണിയിച്ചു.
ദേശീയ സെക്രട്ടറി കെ.സി. മണികണ്ഠന്‍ നായര്‍ ഉപഹാരം സമര്‍പ്പിച്ചു. ഭാരവാഹികളായ പി.ടി.മുരളീധരന്‍ (മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍)
പി.വി.സതീഷ് കുമാര്‍, കരിമ്പം.കെ.പി.രാജീവന്‍, ഇ.പി.ശാരദ, സതീശന്‍ തില്ലങ്കേരി എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാല ബി എസ് സി ബോട്ടണി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹരിത രാജന്‍ പാലകുളങ്ങരയിലെ കെ.എം.രാജന്റേയും കെ.വി.ഗീതയുടേയും മകളാണ്.
