പൂമംഗലം ശാഖ മുസ്ലിംലീഗ് കമ്മറ്റി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും വനിതാ സംഗമവും നടത്തി.

പൂമംഗലം: പൂമംഗലം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും വനിതാ സംഗമവും നടത്തി.

വനിതാലീഗ് സംസ്ഥാന സെക്രട്ടറി പി.സാജിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

എം.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

വൈറ്റ് ഗാര്‍ഡ് സംസ്ഥാന വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത സയ്യിദ് പന്നിയൂര്‍, എം.എസ്.എഫ് ബാല കേരളം സംസ്ഥാന വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മുഹമ്മദ് ഷഹാസ് മുയ്യം, സമദ് മിമിക്‌സ് എന്നിവരെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

എം.അഹമ്മദ്, എം.കെ.ഷബിത ടീച്ചര്‍, കെ.ഷൗക്കത്തലി, സയ്യിദ് പന്നിയൂര്‍, എം.മൈമൂനത്ത്, കെ.പി.ഖദീജ, വി.റാസിഖ്, ഇസ്മയില്‍ മഴൂര്‍, ബീപാത്തു പന്നിയൂര്‍,

കെ.മുസ്തഫ, റാഷിദ കുറുമാത്തൂര്‍, ബി.ആമിന, മുഹമ്മദലി ഹാജി, പി.എം.സഫ്‌വാന്‍, കെ.ഹാഷിര്‍, പി.പി.ജ്യോതിക, പി.പി.നജ്മുന്നിസ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.