കോണ്‍ഗ്രസ് തളിപ്പറമ്പില്‍ സായാഹ്നധര്‍ണ നടത്തി.

തളിപ്പറമ്പ്: വണ്ടിപ്പെരിയാറിലെ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷപ്പെടാന്‍ ഇടയാക്കിയ സര്‍ക്കാറിന്റെയും പോലീസിന്റെയും കൃത്യവിലോപം

ഇരക്ക് നീതി നിഷേധപ്പെടാന്‍ സാഹചര്യമുണ്ടാക്കയതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. ആഹ്വാനമനുസരിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറിന് സമീപം സായാഹ്ന ധര്‍ണ്ണ നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസതി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. എം.വി.രവീന്ദ്രന്‍, എം.എന്‍.പൂമംഗലം, വി.രാഹുല്‍, കെ.രമേശന്‍, സി.വി.സോമനാഥന്‍, പി.വി.നാണു, മാവില പത്മനാഭന്‍, വി.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

പി.വി.ഗോപിനാഥന്‍, വി.വി. വേണുഗോപാലന്‍, ടി.മോഹനന്‍, പി.പി.വത്സല, ദീപ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.