കോണ്‍ഗ്രസ് കരിങ്കൊടി പ്രകടനം നടത്തി
തളിപ്പറമ്പ്: ഭരണഘടനെയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ
വിരുദ്ധ നടപടിക്കെതിരെ തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, വി.രാഹുല്‍, അല്‍ അമീന്‍, മാവില പത്മനാഭന്‍ , വി.അഭിലാഷ്, സി.കെ.സായൂജ്, ഗോവിന്ദന്‍ പുളിമ്പറമ്പ്, സി.വി.വരുണ്‍, ദീപ രഞ്ജിത്ത്, കെ.വി.ഗായത്രി, മുരളി പൂക്കോത്, അനീഷ് കുമാര്‍ , കെ.സി.തിലകന്‍, കെ.സുനോജ് എന്നിവര്‍ പ്രസംഗിച്ചു.