‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍-പിലാത്തറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ദേശീയ സെമിനാര്‍.
പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ജനുവരി 6.7 തിയ്യതികളിലായി ‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
നിരന്തരം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ അനുബന്ധ വിഷയങ്ങളില്‍ വിദ്യാര്‍ഥികളില്‍ ഗവേഷണതാല്‍പര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
സെമിനറില്‍ വിവിധ കോളേജുകളില്‍ നിന്നും നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
സെമിനാറിന്റെ ഔപചാരിക ഉദ്ഘാടനം ഏഴാം തിയ്യതി രാവിലെ 9.30 ന് എച്ച്.സി.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സതീഷ് പാലക്കില്‍ നിര്‍വഹിക്കും.
തുടര്‍ന്ന് ഡോ.കൃഷ്ണകുമാര്‍ എടത്തില്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ഉന്നത വിദ്യാഭ്യാസ വിഭാഗം, ടെക്‌സാസ് യൂ എസ് എ) മുഖ്യ പ്രഭാഷണം നടത്തും.
ഡോ. ടി.എം.തസ്ലിമ കേന്ദ്ര സര്‍വകലാശാല,സര്‍ഗോഡ്) പ്രൊഫ.എ.വി.മിഥുന്‍(നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട്), പ്രൊഫ.നിമ്മി ഇല്ലത്ത് പുരയില്‍ (വിക്ടോറിയ യൂണിവേഴ്‌സിറ്റി മെല്‍ബണ്‍ ആസ്‌ട്രേലിയ) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.
7 ന് വൈകുന്നേരം നടക്കുന്ന സമാപനചടങ്ങ് കോളേജ് ഗവേര്‍ണിഗ് ബോഡി ചെയര്‍മാന്‍ ഐ.വി.ശിവരാമന്‍ ഉദ്ഘാടനം ചെയ്യും.
കോളേജ് മാനേജിങ് ഡയറക്ടര്‍ വിജയന്‍ അടുക്കാടന്‍, പി.നാരായണന്‍കുട്ടി, പ്രൊഫ.വൈ.വി.സുകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കോളേജില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ.വി.ശിവരാമന്‍, വിജയന്‍ അടുക്കാടന്‍, പി.നാരായണന്‍കുട്ടി, പ്രിന്‍സിപ്പാള്‍ ഡോ.കെ.എം.പ്രസീദ്, കെ.സി.സ്മിത, കെ.സംഗീത എന്നിവര്‍ പങ്കെടുത്തു.