റബ്ബര്‍പുകപ്പുരയും 1000 ഷീറ്റുകളും കത്തിനശിച്ചു, ഒന്നേകാല്‍ ലക്ഷം നഷ്ടം.

പെരിങ്ങോം: റബ്ബര്‍ പുകപ്പുരയും ആയിരത്തോളം ഷീറ്റുകളും കത്തിനശിച്ചു, ഒന്നേകാല്‍ലക്ഷം രൂപയുടെ നഷ്ടം.

മുനയംകുന്നിലെ കെ.എം. അഭിലാഷ് എന്നയാളുടെ റബ്ബര്‍ പുകപ്പുരയും ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകളുമാണ് കത്തിനശിച്ചത്.

ഇന്നലെ രാത്രി 7:15 ഓടെയാണ് സംഭവം.

പെരിങ്ങോം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സേനയാണ് തീയണച്ചത്.

സേനാംഗങ്ങളായ സി.ശശിധരന്‍, പി.വി.ലതേഷ്, പി.കെ.സുനില്‍, എം.പി.റിജിന്‍, പി.എം.മജീദ്, പി.വി.സദാനന്ദന്‍, ജോര്‍ജ്ജ് ജോസഫ് എന്നിവരും തീയണച്ച സംഘത്തിലുണ്ടായിരുന്നു.