ബാങ്കിലെ ജോലി തളിപ്പറമ്പ് കോണ്‍ഗ്രസില്‍ തര്‍ക്കം.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയോഗത്തില്‍ ഒച്ചപ്പാടും ബഹളവും. ജോഡോ യാത്ര ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പ്.

ഇന്ന് വൈകുന്നേരം നടന്ന യോഗത്തിലാണ് നിയമനത്തിന്റെ പേരില്‍ ബഹളം നടന്നത്.

പൂക്കോത്ത്‌തെരു വാര്‍ഡിലേയും രാജരാജേശ്വര വാര്‍ഡിലേയും ഭാരവാഹികളാണ് നിയമനത്തെ ചോദ്യം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹിയായ യുവാവിന്റെ നിയമനത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം.

മണ്ഡലം കമ്മറ്റിയും ഡി.സി.സിയും അംഗീകരിച്ചതാണ് ഈ നിയമനമെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് യോഗത്തെ അറിയിച്ചുെവങ്കിലും ബഹളം തുടര്‍ന്നു.

ഒടുവില്‍ ഇരു വാര്‍ഡ് കമ്മറ്റികളിലേയും ഭാരവാഹികള്‍ ജോഡോ യാത്ര ബഹിഷ്‌ക്കരിക്കുമെന്ന് തന്നെ കട്ടായം പറഞ്ഞ് വെല്ലുവിളി ഉയര്‍ത്തിയാണ് യോഗം അവസാനിച്ചത്.