തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല–ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍.
തളിപ്പറമ്പ്: ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ മുഖമുദ്രയെന്നും, തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായി എല്‍.ഡി.എഫ് കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍.
യു.ഡി.എഫ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെ കൊണ്ട് ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയും കള്ളകേസില്‍ കുടുക്കി ജയിലിടച്ചും കെ. റെയില്‍ നടപ്പിലാക്കാമെന്ന വ്യാമോഹം വേണ്ടാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യു.ഡി.എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് പി.മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, സി.പി.വി.അബ്ദുള്ള, എം.വി.രവീന്ദ്രന്‍, ഇ.ടി.രാജീവന്‍, കെ.മുസ്തഫ ഹാജി, എന്‍.യു.ഷഫീഖ്,
കൊടിയില്‍ സലിം, നൗഷാദ് ബ്ലാത്തൂര്‍, എം.എന്‍.പൂമംഗലം, വത്സല പ്രഭാകരന്‍, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.