പണി വേണോ-ഒന്നേകാല്‍ലക്ഷം വെക്ക്- യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് കോണ്‍ഗ്രസ് ഭാരവാഹി പണം ചോദിച്ചെന്ന് കെ.സുധാകരന്‍ എം.പിക്ക് പരാതി.

തളിപ്പറമ്പ്: പണം കൊടുത്തില്ല, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടെറി വടക്കാഞ്ചേരിയിലെ വി.വി.അഭിഷേകിനെയാണ് വാച്ച്‌മേന്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയത്.

കോര്‍ട്ട് റോഡിലെ ഒരു സഹകരണ സ്ഥാപനത്തില്‍ നൈറ്റ് വാച്ച്‌മേന്റെ തസ്തികയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തളിപ്പറമ്പിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഒന്നേകാല്‍ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു എന്നാണ് അഭിഷേക് പറയുന്നത്.

സഹകരണ സ്ഥാപനത്തില്‍ ഒഴിവുവന്ന ഈ ജോലി കോണ്‍ഗ്രസിനായിരുന്നു ലഭിച്ചത്.

ജോലി ലഭിക്കാന്‍ ഒന്നേകാല്‍ലക്ഷം ആവശ്യപ്പെട്ട വിവരം അഭിഷേക് നേരത്തെ തന്നെ കെ.സുധാകരന്‍ എം.പിയുടെ ഓഫീസിലെത്തി പരാതിപ്പെട്ടിരുന്നു.

അതിനിടെയാണ്   ഇന്ന് മുതല്‍ ജോലിക്ക് വരേണ്ടെന്ന് അഭിഷേകിനെ വിലക്കിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന് ജോലി സ്ഥിരപ്പെടുത്തി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് പണം ആവശ്യപ്പെട്ടത് വലിയ വിവാദമായി മാറിയിരിക്കയാണ്.