പോലീസ് പറഞ്ഞു, പ്രതികളെ പിടികൂടും-ഉപരോധം അവസാനിപ്പിച്ച് കോണ്‍ഗ്രസ്
തളിപ്പറമ്പ്: ഒടുവില്‍ തീര്‍പ്പായി- അറസ്റ്റ് ചെയ്യുമെന്ന് ഡി.വൈ.എസ്.പിയുടെ ഉറപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ തളിപ്പറമ്പ് പോലീസ് സ്റ്റേഷന് ഉപരോധം പിന്‍വലിച്ചു.

സംഘര്‍ഷം മുറ്റി നിന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു.
പോലീസിന്റെ അനാസ്ഥയാണ് എല്ലാ പ്രശ്നങ്ങല്‍ക്കും കാരണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയുടെ നേതൃത്വത്തില്‍ ഉപരോധത്തിനെത്തിയ പ്രവര്‍ത്തകര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് കൊടിമരം പിഴുതുമാറ്റിയതിന്റെ ഫോട്ടോസഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുലിന്റെ പരാതിയില്‍ കൊടിമരംെ നിങ്ങളുടേതാണെന്നതിന് എന്താണ് തെളിവെന്ന് ഡി.വൈ.എസ്.പി എം.പി.വിനോദ്കുമാര്‍ ചോദിച്ചത് പ്രവര്‍ത്തകരെ പ്രകോപിതരാക്കി.
നിങ്ങള്‍ പ്രതികളെ പിടിക്കേണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഹാരം കണ്ടോളാമെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ ഉപരോധം ശക്തിപ്പെടുത്തി.
ഒടുവില്‍ കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനല്കിയോതടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്, മഹിളാ കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മ തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, വി.അഭിലാഷ് എന്നിവരാണ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയത്.
