കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആളെ കൂട്ടാന്‍ ലീഗ് നേതാവിനെയും പങ്കെടുപ്പിച്ചെന്ന്
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ മാര്‍ച്ച് 7 ന് നടന്ന യോഗത്തില്‍ ആളെ തികയ്ക്കാനായി മുസ്ലിം ലീഗ് പ്രവര്‍ത്തകനേയും വിളിച്ചതായി ആക്ഷേപം.
കുപ്പം സ്വദേശി സൈഫുദ്ദീനാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാണ്രേത ലീഗ് നേതാവിനേയും യോഗത്തില്‍ കയറ്റി ഇരുത്തിയത്.
ഒരു കോണ്‍ഗ്രസ് നേതാവിനെ കാണാന്‍ വന്ന ലീഗ് നേതാവിനെയാണ് നിര്‍ബന്ധിച്ച് യോഗത്തില്‍ കയറ്റി ഇരുത്തിയതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
രണ്ട് ദിവസം മുമ്പ് സി.പി.മനോജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ 24 മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ 15 പേരും 4 ബൂത്ത് പ്രസിഡന്റുമാരും ബ്ലോക്ക് ഭാരവാഹികളൂം മറ്റും പങ്കെടുത്തിരുന്നു.
എന്നാല്‍ 7 ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ മൊത്തം 24 മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ 6 പേര്‍ മാത്രമാണ് പങ്കെടുത്തത്,
ലീഗ് നേതാവിനെയും മറ്റും ഇരുത്തി യോഗത്തില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
ഇത് പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ നല്ല നിലയില്‍ പരിഹരിക്കുന്നതിനു പകരം ഒരു വിഭാഗത്തെ മാത്രം സഹായിക്കുന്ന ജില്ലാ നേതൃത്വത്തിന്റെ നടപടിയും പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
