രാത്രി പത്ത് മണിക്ക് തളിപ്പറമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം-
തളിപ്പറമ്പ്: സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകല്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും
തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചും
രാത്രി പത്ത് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, രജനി രാമാനന്ദ്, രാഹുല്‍ ദാമോദരന്‍, ടി ആര്‍ മോഹന്‍ദാസ്, സക്കറിയ കായക്കൂല്‍,
കെ.നബീസ ബീവി, വി.രാഹുല്‍, കെ.രമേശന്‍, സി.പി മനോജ്, സി വി ഉണ്ണി, മാവില പത്മനാഭന്‍, കെ.രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.