അടിക്ക് പിറകെ കേസും-കരിമ്പത്തെ സംഘര്‍ഷം 78 പേര്‍ക്കെതിരെ കേസ്-
തളിപ്പറമ്പ്: അടി കിട്ടിയതിന് പിറകെ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കരിമ്പത്ത് ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കില കാമ്പസിലെ ചടങ്ങില്‍ റോഡ് ഉപരോധിച്ചതിന് മര്‍ദ്ദനമേറ്റ 18 പേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 60 പേരുള്‍പ്പെടയാണ് 78 പേര്‍ക്കെതിരെ കേസെടുത്തത്.
സംസ്ഥാന കമ്മറ്റി അംഗം രാഹൂല്‍ ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹൂല്‍, സി.വി.വരുണ്‍, ജയ്‌സണ്‍ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ.പി.നൗഷാദ്, അഷ്‌റഫ് ബപ്പു,
സയീദ് പന്നിയൂര്‍, സുബൈര്‍ മണ്ണന്‍, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹൂല്‍ കപ്പാലം, അനസ് കപ്പാലം, സഫ്വാന്‍ ഇരിങ്ങല്‍, ആഷിഖ് തടിക്കടവ്, ജുബൈര്‍ അയിയില്‍, അലി മംഗര, നൗഷാദ് പുതുക്കണ്ടം, ഓലിയന്‍ ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
