കോണ്‍ഗ്രസ് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
തളിപ്പറമ്പ്: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ
വേട്ടയാടുന്ന മോദി സര്‍ക്കാറിന്റെ പ്രതികാര നടപടിക്കെതിരെ പ്രതിഷേധിച്ച് തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എം.വി.രവീന്ദ്രന്‍, ടി.ആര്‍.മോഹന്‍ദാസ്, ഇ ടി.രാജീവന്‍, എം.എന്‍.പൂമംഗലം, കെ.രമേശന്‍, സി.വി.സോമനാഥന്‍,
വി.രാഹുല്‍ മാവില പത്മനാഭന്‍, സി.കെ.സായൂജ്, കെ.വി.ടി. മുഹമ്മദ് കുഞ്ഞി, വി.അഭിലാഷ്, കെ.വി.ഗോവിന്ദന്‍, മുരളി പുക്കോത്ത്, കെ.സി. തിലകന്‍ കെ.സുനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
