മുഴപ്പിലങ്ങാട്: കേരള ഭരണം ഇന്ന് നിയന്ത്രിക്കുന്നത് സ്വപ്ന സുരേഷാണെന്ന് ധര്‍മ്മടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍.
മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചത് നിഷേധിക്കുന്നവര്‍ മാനനഷ്ട കേസ് പോലും കൊടുക്കാത്തത് കുറ്റവാളികളായതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
മുഴപ്പിലങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എന്‍.പി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു.