തളിപ്പറമ്പില്‍ ഇരു ഗ്രൂപ്പുകളും ഐക്യപ്പെട്ടു-വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഡ്യ പ്രകടനം

തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിച്ച വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ഐക്യദാര്‍ഡ്യപ്രകടനം നടത്തി.

അഡ്വ: ടി.ആര്‍.മോഹന്‍ദാസ്,   ടി.ജനാര്‍ദ്ദനന്‍, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂര്‍, എം.എന്‍.പൂമംഗലം, സി.സി.ശ്രീധരന്‍, രാഹുല്‍ വെച്ചിയോട്ട്, കെ.നഫീസബീവി, കെ.രമേശന്‍, സി.വി.സോമനാഥന്‍, സജി ഓതറ, എം.വി.പ്രേമരാജന്‍, അഡ്വ.സഖറിയ കായക്കൂല്‍, പ്രമീള രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.