കുറ്റിക്കോലിലെ ലീഗ് ഓഫിസ് അക്രമണം പെശാചികം-അഡ്വ: ടി.ആര്‍ മോഹന്‍ദാസ്
തളിപ്പറമ്പ്: കുറ്റിക്കോലിലെ ലീഗ് ഓഫിസ് ആക്രമണം പൈശാചികവും നിയമത്തിനോട് ഉള്ള വെല്ലുവിളിയുമാണെന്ന്
യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി കണ്‍വിനറും തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ: ടി.ആര്‍.മോഹന്‍ദാസ്.
തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം നിരന്തരം തകര്‍ത്ത പ്രതികളെ പിടിക്കാതിരിക്കുന്നതാണ് ഇത്തരം ആക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ക്കപ്പെട്ട കുറ്റിക്കോലിലെ ലീഗ് ഓഫിസ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ സി.വി സോമനാഥന്‍, കെ രമേശന്‍, മണ്ഡലം ഭാരവാഹികളായ കെ.വി.ടി മുഹമ്മദ്കുഞ്ഞി, മാവില പത്മനാഭന്‍, മുരളി പൂക്കോത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
