കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി-ടി.വി.രവി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കോണ്‍ഗ്രസ് മെബര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

തളിപ്പറമ്പ് മണ്ഡത്തിലെ 78-ാംനമ്പര്‍ ബൂത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പരിയാരം വീട്ടില്‍ നാരായണി അമ്മയ്ക്ക് അംഗത്വം നല്‍കി
മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി വി.രവി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കറിയ കായക്കൂല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍,
നഗരസഭാ കൗണ്‍സിലര്‍ സി.പി. മനോജ്, മണ്ഡലം സിക്രട്ടറിമാരായ കെ.വി.ടി. മുഹമ്മദ് കുഞ്ഞി, കെ.പ്രഭാകരന്‍,
മണ്ഡലം എക്‌സിക്യുട്ടീവ് അംഗം കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.
