കോണ്‍ഗ്രസ് നേതാവ് പി.കുഞ്ഞപ്പനമ്പ്യാര്(92) നിര്യാതനായി-
പരിയാരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.കെ.രാഘവന് എം.പിയുടെ സഹോദരി ഭര്‍ത്താവുമായ പി.കുഞ്ഞപ്പനമ്പ്യാര്(92)നിര്യാതനായി.

കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ്
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ എം.കെ.ലക്ഷ്മിക്കുട്ടി.
മക്കള്‍: പ്രസന്ന( പരിയാരം ), പ്രസീത(ദാമന്‍ ദിയു), പ്രവീണ(ദുബായ്).
മരുമക്കള്‍: മാധവന്(റിട്ട.സിന്‍ഡിക്കേറ്റ് ബാങ്ക്), ശ്രീശന്(റിട്ട.കോസ്റ്റ് ഗാര്‍ഡ്), പരേതനായ രാധാകൃഷ്ണന്.
സഹോദരന്: പരേതനായ കുഞ്ഞിരാമന്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 ന് പരിയാരത്ത്.
