തൊഴില്‍മേള കണക്ട്-2024 സംഘടിപ്പിച്ചു, കല്ലീങ്കീല്‍ മേള ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും തളിപറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ്-പയ്യന്നൂര്‍ ക്ലസ്റ്റര്‍ തല തൊഴില്‍മേള കണക്ട് 2024 ഇന്ന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു.

നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമര്‍ അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി.ജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ പി.വി സുരേഷ്, വി.വിജയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ പി.ജുബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭ കുടുംബശ്രീ സി ഡി എസ് മെമ്പര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും, കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എ.വി.നിത്യ നന്ദിയും പറഞ്ഞു.

അക്കൗണ്ടന്റ്, സോഫ്റ്റ് വെയര്‍ ഡവലപ്പര്‍, ഫാഷന്‍ ഡിസൈനര്‍, വീഡിയോ മേക്കര്‍, ഫാക്കള്‍ട്ടി, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്, തുടങ്ങി 800 ലധികം ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടന്നത്.

32 കമ്പനികള്‍ പങ്കെടുത്തു.

402 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 69 പേര്‍ക്ക് സെലക്ഷന്‍ ലഭിക്കുകയും 338 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.