ഗതാഗതം ഇല്ല, വീടുകളില്‍ പാചകമില്ല, വൈദ്യുതിയുമില്ല–മറിഞ്ഞ ലോറിയില്‍ നിന്ന് പാചകവാതകം മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.

 

എം.സുശീല്‍കുമാര്‍(പിലാത്തറ ബ്യൂറോ)

ഏഴിലോട്: ദേശീയപാതയില്‍ വാഹനഗതാഗതം തടഞ്ഞു, വീടുകളില്‍ പാചകമില്ല., വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു.

ജാഗ്രതയോടെ പോലീസും അഗ്നിശമനസേനയും.

ഏഴിലോട് ഇന്നലെ ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂര്‍ അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്ത് ചെയ്യുന്നുണ്ട്

മറിഞ്ഞുകിടക്കുന്ന ടാങ്കര്‍ ലോറി ഉയര്‍ത്താന്‍ ഇന്നലെ രാത്രി തന്നെ ഖലാസികള്‍ എത്തിയിരുന്നുെവങ്കിലും സുരക്ഷാ കാരണങ്ങളാല്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് നിന്നും മംഗലാപുരത്തുനിന്നും എത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഒഴിവാക്കുകയായിരുന്നു.

മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് തീരുമാനം.  ഈ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവരുന്ന സമയമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

മൂന്ന് ബുള്ളറ്റ് ടാങ്കറുളാണ് മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം നീക്കം ചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നിരിക്കുന്നത്.

ഏതെങ്കിലും ടാങ്കറിന് പ്രശ്‌നം വല്ലതും വന്നാല്‍ ഉപയോഗിക്കാനാണ് രണ്ടെണ്ണം കൂടി അധികമായി എത്തിച്ചത്.

മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മറ്റ് ടാങ്കറിലേക്ക് പൂര്‍ണ്ണമായി മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതവും സമീപ പ്രദേശങ്ങളിലെ പാചകവും നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം.

വൈദ്യുതി വിതരണവും തടഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് ടാങ്കര്‍ലോറി മറിഞ്ഞത്.

ലോറി ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി മനുവേലിനെ(40) മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് പരിയാരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തളിപ്പറമ്പ് ഭാഗത്തുനിന്നും ചുടല-മാതമംഗലം-മണിയറ വഴി പയ്യന്നൂര്‍.

കണ്ണൂരില്‍ നിന്നും പഴയങ്ങാടി, വെങ്ങര, പാലക്കോട്-മുട്ടം-രാമന്തളി വഴി പയ്യന്നൂര്‍

കാസര്‍ഗോഡ്-പയ്യന്നൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എടാട്ട് കോളേജ് സ്‌റ്റോപ്പ് വഴി കൊവ്വപ്പുപറം-ഹനുമാരമ്പലം വഴി പഴയങ്ങാടിയിലെത്തി കണ്ണൂരിലേക്ക് പോകണം.