കള്ളത്തോക്കും തിരകളും പിടികൂടി-തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂരില്‍വെച്ച് കള്ളത്തോക്കും അഞ്ച് തിരകളും പോലീസ് പിടികൂടി. ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡിലാണ് തോക്കുംതിരകളും  പിടികൂടിയത്.

കുറുമാത്തൂര്‍ കരിയില്‍ ഹൗസില്‍ കെ.സുമേഷിനെയാണ്(32) അറസ്റ്റ് ചെയ്തത്.

സീനിയര്‍ സി.പി.ഒമാരായ കെ.കെ.പ്രമോദ്, അഷറഫ്, സി.പി.ഒ ജിജു ജേക്കബ്, സീനിയര്‍ സി.പി.ഒ ബിന്ദു, പോലീസ് ഡ്രൈവര്‍ വിനോദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അനധികൃത നായിട്ടിന് ഉപയോഗിക്കുന്നതാണ് തോക്കെന്ന് പോലീസ് പറഞ്ഞു.