അയ്യന്‍കുന്ന് കച്ചേരിയിലെ നരിമറ്റത്തില്‍ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു.
തലശ്ശേരി: ഇരിട്ടി അയ്യന്‍കുന്ന് കച്ചേരിയിലെ നരിമറ്റത്തില്‍ ലിസാമ്മ (51)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു.
എന്‍.എഫ് ജെയിംസ് എന്ന കുട്ടിച്ചന്(53)ആണ് കേസിലെ പ്രതി.
2014 ആഗസ്റ്റ് 7 ന് രാവിലെ ആറേ മുക്കാലോടെ വീട്ടില്‍ വെച്ചാണ് സംഭവം.
സാവിയോ മാത്യുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ്.
മൈക്കിള്‍ കുഴിമല, ആനിയമ്മ ജോണ്സണ്, പോലീസ് ഓഫീസര്‍മാരായ വി.വി.മനോജ്, കെ.ജെ.ജയന്, പഞ്ചായത്ത് സിക്രട്ടറി അന്നമ്മ, ഫോറന്‍സിക് സര്ജ്ജന് ഡോ.എസ്.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരാണ് പ്രോസിക്യൂഷന് സാക്ഷികള്‍.
ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെ പരിഗണിച്ചു വന്ന കേസാണിത്.
