മാറിപ്പോയ്‌ക്കോ വീണുപോയേക്കും, കോര്‍ട്ട് റോഡിലേക്ക് കല്ലുകള്‍ ഒഴുകുന്നു.
തളിപ്പറമ്പ്: ഇത് കോര്‍ട്ട്‌റോഡല്ല, അപകടറോഡ്. തളിപ്പറമ്പിലെ സുപ്രധാന റോഡുകളിലൊന്നായ കോര്‍ട്ട് റോഡില്‍ ഒഴുകിയെത്തിയ കല്ലുകള്‍ അപകടഭീഷണിയായി മാറി.

ഉണ്ടപ്പറമ്പ് ഭാഗത്തുനിന്നും കനത്ത മഴയില്‍ റോഡിലേക്ക് ഒഴുകിയെത്തിയ കല്ലുകള്‍ വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയ അപകട ഭീഷണി സൃഷ്ടിക്കുകയാണ്.
ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുകയാണ്.
പോലീസ് സ്‌റ്റേഷന് മുന്നിലാണ് ഈ അപകടകല്ലുകള്‍ പരന്നൊഴുകി ജനത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്.
നഗരസഭാ അധികൃതര്‍ ഉണ്ടപ്പറമ്പ് റോഡ് അടുത്തകാലത്ത് നവീകരിച്ചപ്പോള്‍ ഇവിടെ സ്ഥാപിച്ച ഗ്രില്ലുകള്‍ അടഞ്ഞത് കാരണമാണ് ചരള്‍ക്കല്ലുകള്‍ റോഡിലേക്ക് ഒഴുകിയിറങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നവീകരിച്ച റോഡ് ഒരുമാസം കൊണ്ടുതന്നെ പൊട്ടിത്തകര്‍ന്ന് പഴയപാടിയായപ്പോള്‍ ഇളകിയ കല്ലുകളാണ് മഴയില്‍ ഒഴുകി റോഡിലേക്ക് വരുന്നത്.
