ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിയാരത്ത് പുല്ലുവില-
പരിയാരം: ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില. 2020 ജൂലൈ 30 ന് കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃരാണ് പുല്ലുവില കല്‍പ്പിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് സഹായകമായ അനുബന്ധ പാക്കേജ് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 30/9/2021 ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്,
സര്‍ക്കാര്‍ വാടകക്ക് നല്‍കിയ കടമുറികളുടെ വാടക 2021 ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ ഈ കാലയളവിലെ വാടക അടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍.
കോവിഡ് കാലത്ത് സര്‍ക്കാര്‍ വാടക ഒഴിവാക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചില വകുപ്പുകള്‍ മാത്രമാണ് അതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
എല്ലാവര്‍ക്കും ബാധകമായ ഉത്തരവില്ലാത്തതുകൊണ്ടു തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം ഉത്തരവിറക്കാത്തതിനാല്‍ ആ കാലയളവിലെ വാടക അടക്കാന്‍ പ്രവര്‍ത്തിക്കാതിരുന്നിട്ടും
ബാധ്യസ്ഥരായിരിക്കുകയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ വ്യാപാര സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും.
അതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതു പോലും നിഷേധിക്കുന്ന അധികൃതരുടെ സമീപനവും.