കോവിഡ്: സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യം

കണ്ണൂര്‍: കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളും കിടക്ക സൗകര്യങ്ങളും നിലവിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

നിലവില്‍ 10872 കോവിഡ് പോസിററീവ് കേസുകളില്‍ 369 രോഗികള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബാക്കിയുള്ളവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണ്.

സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലായി കോവിഡ് രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ 924 ബെഡുകളില്‍ 627 എണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ട്.

ഓക്‌സിജന്‍ ബെഡ് 478 ല്‍ 321 എണ്ണവും, 173 ഐ.സി.യു ബെഡുകളില്‍ 81 എണ്ണവും 107 വെന്റിലേറററുകളില്‍ 89 എണ്ണവും നിലവില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ട് ആവശ്യമായ സംവിധാനം ഒരുക്കുന്നതാണ്.

കോവിഡ് ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട തെററായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്.

ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനായി കോവിഡ് കണ്‍ട്രോള്‍ സെല്ലില്‍ 04972700194 എന്ന നമ്പറിലും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിനായി 8593997722 എന്ന നമ്പറിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതുമാണ്.