കോവിഡ് വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍–15 മുതല്‍ 18 വരെ വയസ്സുള്ളവര്‍ക്ക് വാക്‌സിന്‍

www.cowin.gov.in എന്ന പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം.
കണ്ണൂര്‍: ജില്ലയില്‍ 15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കാനായി www.cowin.gov.in എന്ന പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം.
വാക്‌സിന്‍ ജനുവരി മൂന്ന് മുതല്‍ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ വഴി നല്‍കി തുടങ്ങും.
കോവാക്‌സിനാണ് നല്‍കുന്നത്. വാക്‌സിനേഷനായി അവരവരുടെ താമസസ്ഥലത്തിനടുത്ത സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്. ആധാര്‍ കാര്‍ഡ് കൈവശം കരുതുക.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനായി ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ സ്‌കൂള്‍ ഐ.ഡി ഉപയോഗിക്കാം.
എല്ലാവരും രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുക.
ഓണ്‍ലൈനായും സ്‌പോട്ട് രജിസ്‌ഷ്രേനും സൗകര്യം ഉണ്ടായിരിക്കും കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ കുട്ടിയുടെ കൂടെ രക്ഷാകര്‍ത്താവ് ഉണ്ടായിരിക്കണം.
ജനുവരി മൂന്ന് മുതല്‍ ഒമ്പത് വരെ കുട്ടികള്‍ക്ക് മാത്രമായി കോവിഡ് വാക്‌സിനേഷന്‍ നടത്തുന്നതിനാല്‍ ഈ സന്ദര്‍ഭം പരമാവധി ഉപയോഗപ്പെടുത്തുക.
കോവാക്‌സിന്‍ സ്വീകരിച്ച ശേഷം കുട്ടികള്‍ ഈ വിവരം സ്‌കൂളിലെ നോഡല്‍ ടീച്ചറെ അറിയിക്കേണ്ടതാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
