നഗരസഭാ ജീവനക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തല്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ്-

തളിപ്പറമ്പ്: നഗരസഭാ കാവല്‍ക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

നഗരസഭാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാത്രി എട്ടരക്കായിരുന്നു സംഭവം.

നഗസഭാ വാച്ച്മാന്‍ ഗോപാലകൃഷ്ണനെ അക്രമിച്ച് പ്രതികള്‍ പശുവിനെ പിടിച്ചുകൊണ്ടുപോയതായാണ് പരാതി.

അലഞ്ഞുതിരിയുന്ന പശുക്കളെ പിചിച്ചുകെട്ടുന്നതിന്റെ ഭാഗമായി നഗരസഭ ലൈസന്‍സ് നല്‍കിയവര്‍ പിടിച്ച് നഗരസഭയിലെ താല്‍ക്കാലിക ആലയില്‍ കെട്ടിയ പശുവിനെയാണ് മോഷ്ടിച്ചത്.

സംഭവത്തില്‍ പരാതി നല്‍കാതിരുന്ന നഗരസഭയുടെ നിലപാടിനെതിരെ ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

പശുവിന്റെ ഉടമ തന്നെയാണ് ഇതിനെ കടത്തിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.