സി.പി.ദാമോദരന്‍ പുസ്ക്കാരം ഐ.വി.ശിവരാമന് സമ്മാനിച്ചു-സി.പി.സഹകരണരംഗത്തെ അതികായനെന്ന് എം.വിജിന്.എം.എല്‍.എ
പരിയാരം: സഹകരണ രംഗത്തെ അതികായനായ വ്യക്തിത്വമാണ് സി.പി.ദാമോദരനെന്ന് എം.വിജിന് എം.എല്‍.എ.

കേരള ഫുഡ് ഹൗസ് ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ സഹകാരി ഐ.വി.ശിവരാമന് സി.പി.ദാമോദരന്‍ അവാര്‍ഡ് എം.എല്‍.എ.സമ്മാനിച്ചു.
കേരള ഫുഡ് ഹൗസ് പ്രസിഡന്റ് വി.പി.പ്രവീണ്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ കോഫി ഹൗസിന്റെ മുന്‍ പ്രസിഡന്റും നിലവില്‍ പിലാത്തറ സഹകരണ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രസിഡന്റുമാണ് ഐ.വി.ശിവരാമന്.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, അസി.രജിസ്ട്രാര്‍ ഇ.അജിത, സി.പി.എം.മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്, കെ.ബ്രിജേഷ് കുമാര്‍, സി.എം.പി.സംസ്ഥാന കമ്മറ്റി അംഗം സുധീഷ് കടന്നപ്പള്ളി,
പി.കെ.ശ്രീവത്സന്‍, മാണിക്കര ഗോവിന്ദന്, സി.എ.ജോണ്‍, സി.വി.ജനാര്ദ്ദനന് എന്നിവര്‍ പ്രസംഗിച്ചു.
പയ്യാമ്പലത്ത് സി.പി.ദാമോദരന്റെ ശില്‍പ്പം നിര്‍മ്മിച്ചു നല്കിയ ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.
