സി.പി.ഐ കല്യാശേരി മണ്ഡലം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

പിലാത്തറ: സി.പി.ഐ കല്യാശ്ശേരി മണ്ഡലം സമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി.

ചുമടുതാങ്ങിയില്‍നിന്നാരംഭിച്ച വിളംബരജാഥ പിലാത്തറയില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതിചെയര്‍മാന്‍ വി. പരാഗന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ അസി.സെക്രട്ടറി എ.പ്രദീപന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വേലിക്കാത്ത് രാഘവന്‍, പി നാരായണന്‍, താവം ബാലകൃഷ്ണന്‍, ജില്ലാ കൗണ്‍സില്‍ അംഗം രേഷ്മാ പരാഗന്‍, കെ.വി.സാഗര്‍, കല്യാശേരി മണ്ഡലം സെക്രട്ടറി പി.വി.ബാബു രാജേന്ദ്രന്‍, മാടക്കകുഞ്ഞിക്കണ്ണന്‍, ജിതേഷ് കണ്ണപുരം, സി മോഹന്‍ദാസ, മാധവന്‍ പുറച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

നാളെ നടക്കുന്ന പ്രതിനിധിസമ്മേളനം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി.മുരളി ഉദ്ഘാടനം ചെയ്യും.