കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം-സി.പി.ഐ മൊറാഴ ബ്രാഞ്ച് സമ്മേളനം-

മോറാഴ: ചെറുകുന്ന്തറ-ഒഴക്രോം-തളിപ്പറമ്പ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ മോറാഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു രക്തപതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്.

സംസ്ഥാന കൗണ്‍സിലംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുണ്ട രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.സി. മഹിത രക്തസാക്ഷി പ്രമേയവും കെ.പി.ഉമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സിക്രട്ടറി പുതിയോന്നന്‍ കണ്ണന്‍ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

മണ്ഡലം സിക്രട്ടറിയറ്റംഗങ്ങളായ പി.കെ.മുജീബ് റഹ്മാന്‍, സി.ലക്ഷ്മണന്‍, മണ്ഡലം കമ്മിറ്റി അംഗം എം.രഘുനാഥ് എന്നിവര്‍

പ്രസംഗിച്ചു. ഭാരവാഹികള്‍: മുണ്ട രവീന്ദ്രന്‍ (സെക്രട്ടറി), കെ.പി.ഉമേഷ് (അസി.സെക്രട്ടറി).