ഗോവിന്ദന്റെ സ്വപ്നം; സി.പി.ഐക്ക് ദു:സ്വപ്‌നം-നാടുകാണി സഫാരിപാര്‍ക്കിനെതിരെ പടയൊരുക്കം.

തളിപ്പറമ്പ്: നാടുകാണിയിലെ സഫാരി പാര്‍ക്കിനെതിരെ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി പരസ്യമായി രംഗത്ത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിയോജക മണ്ഡലമായ തളിപ്പറമ്പിലെ നാടുകാണിയില്‍ സ്ഥാപിക്കുന്ന സഫാരി പാര്‍ക്കിനെതിരേ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി വിണ്ടും പ്രത്യക്ഷ സമരത്തിലേക്ക്.

പ്ലാന്റേ ഷന്‍ കോര്‍പറേഷന്റെ നാടുകാണി ഡിവിഷനില്‍ സഫാരി പാര്‍ക്കും സസ്യോദ്യാനവും ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ ഇന്ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ കൂട്ടധര്‍ണ നടത്തി.

കാസര്‍കോട് ജില്ല റബര്‍- കാഷ്യു ലേബര്‍ യൂണിയന്‍ (എഐടിയുസി)യാണ് സമരം സംഘടിപ്പിക്കുന്നത്.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചീമേനി ഡിവിഷനിലെ തൊഴിലാളി കള്‍ ഉള്‍പ്പെടെ കൂട്ടധര്‍ണയില്‍ പങ്കെടുത്തു.

മുന്‍ റവന്യൂമന്ത്രി യും സിപിഐ നേതാവുമായ കെ.പി രാജേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്.

എഐടി യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് രാജേന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ജുലൈ മൂന്നിന് എഐടിയുസി ഇതേ വിഷയത്തില്‍ താലൂക്ക് ഓഫിസിന് മുന്നില്‍ നട ത്തിയ ധര്‍ണ നടത്തിയിരുന്നു.

പൊതുസഹകരണ, സ്വകാര്യ സംരഭമായി 300 ഏക്കറില്‍ 300 കോടി യുടെ നിക്ഷേപം സഫാരി പാര്‍ക്കിനായി പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാന മ്യൂസിയം മൃഗശാല ഡയരക്ടര്‍ അബു ശിവദാസ് സ്ഥലം സന്ദര്‍ശിച്ച് പദ്ധതിക്ക് അനു യോജ്യമാണെന്ന് വിലയിരുത്തി യിരുന്നു. പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവെക്കു കയും ചെയ്തിട്ടുണ്ട്.

പദ്ധതി മേഖലയില്‍ കടുത്ത പാരിസ്ഥിതിക നാശമുണ്ടാക്കുമെന്ന് പറഞ്ഞ് സിപിഐ നാടുകാണി ബ്രാഞ്ച് കമ്മറ്റിയാണ് പാര്‍ക്കിനെതിരേ ആദ്യം ശബ്ദമുയര്‍ത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം ഇല്ലാതാക്കാനു ള്ള നീക്കം അവസാനിപ്പിക്കണമെന്നും തൊഴില്‍ ഇല്ലാതാക്കരു തെന്നുമാണ് എഐടിയുസി യുടെ ആവശ്യം.

24,000 കറവപ്പട്ട മരങ്ങളാണ് നാടുകാണി ഡിവിഷനിലുള്ളത്. തൊഴിലാളി കളുമായി കൂടിയാലോചനയി ല്ലാതെ ഏകപക്ഷീയമായാണ് പാര്‍ക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് ഇവര്‍ പറയുന്നു.

റവന്യൂവകുപ്പ് കൃഷിവകുപ്പിന് ലീസിന് നല്‍കിയ സ്ഥലമാണ് സഫാരി പാര്‍ക്കിനായി നിര്‍ദേശിക്കപ്പെട്ടത്.

തങ്ങള്‍ പദ്ധതിക്ക് എതിരല്ലെന്നും അനുയോജ്യ മായ മറ്റൊരു സ്ഥലം കണ്ടെത്തി നടപ്പാക്കണമെന്നുമാണ് കാസര്‍കോട് ജില്ലാ റബ്ബര്‍ ആന്‍ഡ് ക്യാഷ്യു ലേബര്‍ യൂനിയന്‍ (എഐടിയുസി) ആവശ്യപ്പെടുന്നത്.

റബ്ബര്‍ കാഷ്യു യൂണിയന്‍ പ്രസിഡന്റ് ടി.പി.ഷീബ അധ്യക്ഷത വഹിച്ചു.

എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.മുരളി, കെ.വി.കൃഷ്ണന്‍, താവം ബാലകൃഷ്ണന്‍, കെ.എസ്.കുര്യാക്കോസ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി.കൃഷ്ണന്‍, സി.പി.ഷൈജന്‍, എം.ഗംഗാധരന്‍, കെ.ടി.ജോസ്, പി.കെ.മുജീബ്‌റഹ്‌മാന്‍, ടി.വി.നാരായണന്‍, പി.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.