മാന്തംകുണ്ടില്‍ സി.പി.ഐ നേതാവ് സി.ലക്ഷ്മണനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സി.പി.ഐ നേതാവ് സി.ലക്ഷ്മണന് നേരെ അക്രമം.

കിഴക്കയില്‍ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പരിക്കേറ്റ് തളിപ്പറമ്പ് താലൂക്ക്
ആശുപത്രിയില്‍ കഴിയുന്ന സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണന്‍ പറഞ്ഞു.
ഇന്ന് ഉച്ചത്ത് പ്രദേശത്ത് സി.പി.ഐ കൊടി കാണാതായതിനെ തുടര്‍ന്ന് സംഘര്‍ഷം നിലവിലുണ്ട്. എല്‍.ഐ.സി.ഏജന്റ് കൂടിയായ
സി.ലക്ഷ്മണന്‍ അത് സംബന്ധിച്ചുള്ള ആവശ്യത്തിനായി മാന്തംകുണ്ട് വെച്ചിയോട് ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് ലക്ഷ്മണന്റെ
നേതൃത്വത്തിലുള്ള സി.പി.എം സംഘം ആക്രമിച്ചതത്രേ.
