സി.പി.എം ജില്ലാ സമ്മേളനം–വിപ്ലവാദരവും ശുചീകരണപരിപാടിയും സംഘടിപ്പിച്ചു-
പിലാത്തറ: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1970 ന് മുമ്പേ പാര്‍ട്ടി മെമ്പര്‍മാരായ സഖാക്കളെ ആദരിക്കുന്ന വിപ്ലവാദരം പരിപാടി സംഘടിപ്പിച്ചു.
ഏരിയയിലെ വിവിധ ലോക്കലുകളില്‍ നിന്നായി പാര്‍ട്ടി നേതാക്കളും പാര്‍ട്ടി അംഗങ്ങളുമായ മുപ്പത് പേര്‍പരിപാടിയില്‍ പങ്കെടുത്തു.
പരിപാടി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എ.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ടി വി രാജേഷ്, ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, എ.വി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടി മുതല്‍ രാമപുരംവരെ ശുചീകരണ പ്രവര്‍ത്തനവുംം സംഘടിപ്പിച്ചു.
ഡിസംബര്‍ 10, 11, 12 തീയതികളിലായി മാടായി ഏരിയയിലെ എരിപുരം കേന്ദ്രീകരിച്ച് നടത്തുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ശുചീകരണവുമായി സി പി എം മുന്നിട്ടിറങ്ങിയത്.
സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കെ.പത്മനാഭന്‍, വി.വിനോദ്, കെ.വി.സന്തോഷ്, ആര്‍.അജിത, എം.രാമചന്ദ്രന്‍, പി.വി.വേണുഗോപാല്‍, കെ.പി.മോഹനന്‍, കെ.സന്ദീപ്, എം.വി.രവി എന്നിവര്‍ നേതൃത്വം നല്‍കി
