നാടിന്റെ പപ്പേട്ടന് രണ്ടാമൂഴം–കെ.പത്മനാഭന്‍ വീണ്ടും സി.പി.എം.മാടായി ഏരിയാ സെക്രട്ടറി-

പരിയാരം: കെ.പത്മനാഭന്‍ വീണ്ടും സി.പി.ഐ(എം)മാടായി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് വൈകുന്നേരം പാണപ്പുഴയിലെ സി.വി.ദാമോദരന്‍ നഗറില്‍ സമാപിച്ച അരിയാ സമ്മേളനം 21 അംഗ ഏരിയാ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.

കെ.പത്മനാഭന്‍, സി.കെ.പി. പത്മനാഭന്‍, സി.എം.വേണുഗോപാലന്‍, കെ.ചന്ദ്രന്‍, എം.വിജിന്‍ എം.എല്‍.എ, ഇ.പി.ബാലന്‍, കെ.വി.വാസു, എ.വി.രവീന്ദ്രന്‍, എം.ശ്രീധരന്‍, വി. വിനോദ്, കെ മനോഹരന്‍,

പി പി പ്രകാശന്‍, ടി വി ചന്ദ്രന്‍, എം.വി.ശകുന്തള, എം.വി.രാജീവന്‍, ആര്‍.അജിത, കെ.വി.സന്തോഷ്, പി. പ്രഭാവതി, പി.ജനാര്‍ദ്ദനന്‍, ബി.അബ്ദുള്ള, സി.പി.ഷിജു എന്നിവരാണ് ഏരിയാ കമ്മറ്റി അംഗങ്ങള്‍. 

കഴിഞ്ഞ ഏരിയാ കമ്മറ്റിയില്‍ ഉണ്ടായിരുന്ന ഐ.വി.ശിവരാമന്‍, ടി.വി.പത്മനാഭന്‍, സി.ഒ.പ്രഭാകരന്‍ എന്നിവരെ ഒഴിവാക്കി പകരം ബി.അബ്ദുള്ള, സി.പി.ഷിബു, മുന്‍ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി എന്നിവരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴയങ്ങാടിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കുക, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക,

ക്ഷേത്രകലാ അക്കാദമി കല്പിത സര്‍വകലാശാല ആക്കുക, കെ എസ് ടി പി റോഡ് വികസനം സാധ്യമാക്കുക,

രാമപുരം പുഴയിലെ വെള്ളം കുടിവെള്ളത്തിനും കൃഷിക്കും അനുയോജ്യമാക്കുക, കാലാവസ്ഥാ വ്യതിയാന വെല്ലുവിളിക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുക,

നാഷണല്‍ ഹൈവേയില്‍ ഇളവ് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ച സമ്മേളനം വൈകുന്നേരം സമാപിച്ചു.