എരിപുരത്ത് ചെങ്കൊടി ഉയര്‍ന്നു-സി.പി.എം ജില്ലാ സമ്മേളനം നാളെ തുടങ്ങും-
പഴയങ്ങാടി: എരിപുരത്ത് ചെങ്കൊടിയുയര്‍ന്നു, ഇനി മൂന്ന് ദിവസം നാട് ചെങ്കടലായി മാറും.
സിപിഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു.
ജനസാഗരത്തിന്റെ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ പഴയങ്ങാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി.രാജേഷ് പതാക ഉയര്‍ത്തി.
കരിവെള്ളൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്ത് ടി.ഐ. മധുസൂദനന്‍ നയിച്ച പതാക ജാഥയും കാവുമ്പായി രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്ത്
ടി കെ ഗോവിന്ദന്‍ നയിച്ച കൊടിമര ജാഥയും കണ്ണൂരില്‍ എ കെജി പ്രതിമയ്ക്ക് മുന്നില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്ത് എന്‍.ചന്ദ്രന്‍ നയിച്ച ദീപശിഖാറിലേയും പഴയങ്ങാടിയില്‍ സംഗമിച്ചപ്പോഴേക്കും ജനസാഗരം ഒഴുകിയെത്തുകയായിരുന്നു.
തുടര്‍ന്ന് ചുകപ്പു വളണ്ടിയര്‍മാരുടെയും ബഹുജനങ്ങളുടേയും അകമ്പടിയോടെ ജാഥകള്‍ പൊതുസമ്മേളന നഗരിയിലേക്ക് പ്രവഹിച്ചു. തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഇന്‍ക്വിലാബ് വിളികള്‍ ഉയരവെ പതാക വാനിലുയര്‍ന്നു.
വെള്ളിയാഴ്ച കാലത്ത് 10 ന് മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലെ കെ.കുഞ്ഞപ്പ-പി.വാസുദേവന്‍ നഗറില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
9.30 ന് ജില്ലാ കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഒ.വി. നാരായണന്‍ പതാക ഉയര്‍ത്തും. ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് മാധ്യമ സെമിനാര്‍ മന്ത്രി.പി രാജീവ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ സെമിനാര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.
ഞായര്‍ വൈകിട്ട് നാലിന് പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ എന്നിവരും
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി.ജയരാജന്‍, പി.ജയരാജന്‍, കെ.പി.സഹദേവന്‍, ജയിംസ് മാത്യു എന്നിവരും പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ കെ.പത്മനാഭന്‍ സ്വാഗതം പറഞ്ഞു.