പഴയങ്ങാടി: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാടായി ഏരിയയിലെ 231 ബ്രാഞ്ചുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കും.
ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിച്ചാണ് കൃഷി. ഇതിനായി പതിനഞ്ചിനം വിത്തുകളുണ്ട്.
വിത്ത് വിതരണ ഉദ്ഘാടനംജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നിര്‍വഹിച്ചു.
തൊണ്ണൂറ്റി ഒന്ന് വയസ്സുള്ള മുതിര്‍ന്ന കര്‍ഷകന്‍ പാറയില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ വിത്ത് ഏറ്റുവാങ്ങി.
ഒ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി വി രാജേഷ്, പി പി ദാമോദരന്‍, എം.വിജിന്‍എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ പത്മനാഭന്‍ സ്വാഗതം പറഞ്ഞു.