ചിത്രകാരന്‍മാരും ശില്‍പ്പികളും ചരിത്രം രേഖപ്പെടുത്തുന്നവരെന്ന് സി.പി.എം.കേന്ദ്രകമ്മറ്റി അംഗം പി.കെ.ശ്രീമതി-
പഴയങ്ങാടി: ചിത്രകാരന്മാരും ശില്പികളും ചരിത്രം രേഖപ്പെടുത്തുന്നവരാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.

ജില്ലാ സമ്മേളനത്തിന്റ ഭാഗമായി എരിപുരത്ത് നടന്ന ചിത്രകാര കൂട്ടായ്മ ‘ പോരാട്ടച്ചായം ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
എബി.എന്‍.ജോസഫ് അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ മുരളി സാംസ്‌ക്കാരിക പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, ജില്ല കമ്മറ്റി അംഗങ്ങളായ ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, എം.വിജിന്‍ എംഎല്‍എ, മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍, സി.എം.വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
എം വി രാജീവന്‍ സ്വാഗതവും, റിഗേഷ് കൊയിലി നന്ദിയും പറഞ്ഞു.
കൂട്ടായ്മയില്‍ ജില്ലയിലെ പ്രശസ്തരായ 52 ചിത്രകാരന്മാര്‍ പങ്കെടുത്തു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നരിക്കോട് കുട്ടികളുടെ സംഗമവും, ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു.
കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് ടി.വി.ഐശ്വര്യ അധ്യക്ഷത വഹിച്ചു.
ശാസ്ത്രജ്ഞന്‍ പി.എം.സിദ്ധാര്‍ത്ഥന്‍, സുനില്‍ കുന്നരു എന്നിവര്‍ ക്ലാസുകളെടുത്തു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍, കെ.ചന്ദ്രന്‍, കെ. മനോഹരന്‍, സി.വി.കുഞ്ഞിരാമന്‍, പി.പി.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
കെ സന്ദീപ് സ്വാഗതം പറഞ്ഞു. 400 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ജില്ല സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നെരുവമ്പ്രത്ത് കര്‍ഷകത്തൊഴിലാളി സംഗമം നടത്തി.
സംസ്ഥാന സെക്രട്ടറി എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എം.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം മേരി ചാക്കോ, സി പി എം ജില്ല കമ്മിറ്റി അംഗം പി.പി.ദാമോദരന്‍, മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍, എ.വി.രവീന്ദ്രന്‍, കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സി.ഒ.പ്രഭാകരന്‍ സ്വാഗതവും, കെ.പി.മോഹനന്‍ നന്ദിയും പറഞ്ഞു.
