ദേശീയപാതാ വിഭാഗം ആക്സസ് ഫീസ് ഒഴിവാക്കണം-സി.പി.എം ചെറുതാഴം ലോക്കല്‍ സമ്മേളനം-കെ.സി.തമ്പാന് സെക്രട്ടറി
പിലാത്തറ: ദേശീയപാത വിഭാഗം ഈടാക്കുന്ന ആക്സസ് ഫീസ് ഒഴിവാക്കണമെന്ന് സിപിഎം ചെറുതാഴം വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

പിലാത്തറ പാട്യം മന്ദിരത്തിലെ ‘കെ.കുഞ്ഞിക്കണ്ണന് നഗറില്‍ ‘ ജില്ല സെക്രട്ടറിയേറ്റ് അംഗം എം. പ്രകാശന് ഉദ്ഘാടനം ചെയ്തു.
എം അനില്‍കുമാര്‍, പി മിനി, മാത്രാടന്‍ കുഞ്ഞിക്കണ്ണന് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
പി.പി.രോഹിണി പതാക ഉയര്‍ത്തി. എം.വി. രാജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഴയ കാല പാര്‍ടി പ്രവര്‍ത്തകരെ ആദരിച്ചു.
കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതി , സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി.നാരായണന്, പി.പി.ദാമോദരന്‍,
മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭന്, സി.എം.വേണുഗോപാലന്‍, ഐ.വി.ശിവരാമന്, എം.ശ്രീധരന്, എ.വി.രവീന്ദ്രന്, എം.വി.ശകുന്തള എന്നിവര്‍ സംസാരിച്ചു.
എം. രവീന്ദ്രന് സ്വാഗതം പറഞ്ഞു. കെ.സി.തമ്പാനെ ലോക്കല്‍ സെക്രട്ടറിയായും 15 അംഗ ലോക്കല്‍ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
